Thursday 30 January 2014

അനാദിയില്ലാത്ത സ്നേഹം

നമ്മുടെ 
ചുംബനത്തിനിടയില്‍ മൗനം, 
അടുക്കും ചിട്ടയുമില്ലാതെ 
പറയുന്നത്
കാമത്തിന്‍റെ കഥയാണ്;
ചുണ്ടുകളില്‍ 
കാമത്തിന്‍റെ കറതേച്ചതും,
നമ്മള്‍ തന്നെയല്ലേ?

വാക്കുകള്‍ 
പടിയിറങ്ങിക്കോട്ടെ,
നമുക്കിടയിലൊരു ചുംബനം
ശ്വാസം മുട്ടുകയാണ്.
നീളമേറെയുള്ള മൗനത്തിനിടയില്‍ 
നിശ്വാസങ്ങളും 
ഞെരക്കങ്ങളുമളക്കുന്നത്,
അനാദിയില്ലാത്ത
നമ്മുടെ സ്നേഹമാണത്രേ..!!

4 comments:

  1. "വാക്കുകള്‍
    പടിയിറങ്ങിക്കോട്ടെ,
    നമുക്കിടയിലൊരു ചുംബനം
    ശ്വാസം മുട്ടുകയാണ്."

    നന്നായിട്ടുണ്ട്...:)

    Between, ഈ comment verification ഒന്നൊഴിവാക്കാമോ??

    ReplyDelete
  2. നന്ദി... ബാക്കിയുള്ളതും വായിക്കുമെന്ന് കരുതുന്നു...

    comment verification ഒന്നൊഴിവാക്കുന്നതിന് എന്ത് ചെയ്യണം... പരിചയക്കുറവാണ് :( ...

    ReplyDelete
  3. എല്ലാം വായിച്ചായിരുന്നല്ലോ...:) കുറേ posts-ന് comment ചെയ്തിട്ടുമുണ്ട്...:)

    In order to disable comment verification,
    Go to 'settings'---> Select 'posts and comments'---> Choose 'comments' option---> Find 'show word verification'---> Select 'No'---> Hit 'save settings'...:) Done!! :)

    ReplyDelete
    Replies
    1. അത് പിന്നെയാണ് കണ്ടത്. പിന്നെ, കമന്‍റ് വെരിഫിക്കേഷന്‍ ശര്യാക്കീട്ടുണ്ട്...

      Delete